മാങ്കുളം കഥകളി

ഈ നാടിനിന്നു പേര് ‘മാങ്കുളം ഗ്രാമം’. ഇത് ഈ ഗ്രാമപൈതൃകത്തിന്‍റെ സ്മരണയ്ക്കായി കണ്ടല്ലൂർ പഞ്ചായത്ത് നാമകരണം ചെയ്ത പുണ്യഭൂമിക. ഇവിടെയാണ് മാങ്കുളം കഥകളി പൈതൃക കേന്ദ്രം. ഇവിടെ മൊട്ടിട്ടവരും പൂത്തുലഞ്ഞവരും പുകള്‍പെറ്റവരായി. ശ്രീ ഇഞ്ചയ്ക്കാട് രാമചന്ദ്രന്‍ പിള്ള, പരേതരായ ശ്രീമതി ചവറ പാറുക്കുട്ടി, ചിറക്കര മാധവന്‍കുട്ടി, പന്തളം കേരള വർമ്മ എന്നിവർ അവരില്‍ ചിലർ മാത്രം. കലാപൈതൃകംകൊണ്ട് നിറഞ്ഞുതുളുമ്പുന്ന ഓണാട്ടുകരയിലാണ് ഈ കേന്ദ്രം. തോപ്പില്‍ കഥകളിയോഗവും ശ്രീ മാങ്കുളം വിഷ്ണു നമ്പൂതിരിയും അദ്ദേഹത്തിന്‍റെ സമകാലീനരും ചേര്‍ത്തുവെച്ച നടനനിറവിന്‍റെ പ്രിയനാട്. രസഭാവങ്ങള്‍ക്കു പ്രാമുഖ്യം നല്‍കിയും ഒപ്പം കൃത്യമായ ചുവടുകളും മുദ്രകളും സമന്വയിപ്പിച്ചുമുള്ള തെക്കന്‍ചിട്ടയുടെ ഉദയം ഇവിടെയായിരുന്നു. കായംകുളത്തിനു പടിഞ്ഞാറു ഭാഗത്തായി ശാലീനമായൊരു ഗ്രാമസങ്കേതം. ഇവിടെ നിറയുന്നത് മഹത്വം നിറഞ്ഞൊരു നടനഗാംഭീര്യത്തിന്‍റെ ഉദാത്ത സ്മരണകള്‍ മാത്രം. പന്ത്രണ്ടാം വയസ്സില്‍ കച്ചകെട്ടി എഴുപത്തൊന്നാം വയസ്സുവരെ സ്വയംമറന്നാടി കണ്ടല്ലൂർ എന്ന ചെറുഗ്രാമത്തെ ലോകത്തിന്‍റെ ഉത്തുംഗതയിലെത്തിച്ച് 1981 ഏപ്രില്‍ 19 നു ശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി ലോകത്തോട് വിടപറഞ്ഞു. കഥകളിയെ സ്നേഹിക്കുന്ന ഓരോ ജീവജാലവും മാഞ്ഞുപോയൊരാ കൃഷ്ണവേഷത്തിന്‍റെ പ്രഭയില്‍ ഇന്നും ശിരസ്സുനമിക്കുന്നുണ്ട്!

മാങ്കുളം
വിഷ്ണു നമ്പൂതിരി

Card image cap

പ്രൊഫ. ഡോ. മാങ്കുളം
കൃഷ്ണന്‍ നമ്പൂതിരി

Card image cap

Designed by GLOBAL INDEX