മാങ്കുളം കഥകളി

ഇതിഹാസങ്ങള്‍, പിന്‍തുടർച്ചകള്‍

കഥകളി ആചാര്യന്‍, യശഃശരീരനായ ശ്രീ മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ പിതാവായ ശ്രീ. കേശവന്‍ നമ്പൂതിരിയായിരുന്നു കുടുംബത്തിലെ ആദ്യത്തെ കഥകളി കലാകാരന്‍. ശ്രീമതി സരസ്വതി അന്തർജ്ജനമായിരുന്നു ശ്രീ. കേശവന്‍ നമ്പൂതിരിയുടെ പത്നി.

കുടുബത്തിന്‍റെ യശസ്സിനെ വാനോളമുയർത്തി അനശ്വരനായത് ശ്രീ മാങ്കുളം വിഷ്ണു നമ്പൂതിരിയായിരുന്നു. സ്വദേശത്തും വിദേശത്തുമായി പകർന്നാടിയ കഥകളിവേഷങ്ങള്‍ ആ ധന്യജന്മത്തെ പുരസ്കാരങ്ങളാല്‍ നിറച്ചു. പത്നി ശ്രീമതി സരസ്വതി അന്തർജ്ജനം, മക്കളായ ശ്രീമതി ദ്രൌപദി അന്തർജ്ജനം, ശ്രീ കേശവന്‍ നമ്പൂതിരി, ശ്രീ. ദാമോദരന്‍ നമ്പൂതിരി, ശ്രീ കൃഷ്ണന്‍ നമ്പൂതിരി എന്നിവരായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍. കീരിക്കാട് ശങ്കരപ്പിള്ള, കൊച്ചുവേലുപ്പിള്ള, ചെന്നിത്തല കൊച്ചുപിള്ളപ്പണിക്കർ, കുറിച്ചി കുഞ്ഞന്‍ പണിക്കർ, തോട്ടം ശങ്കരന്‍ നമ്പൂതിരി എന്നീ ഗുരുനാഥന്മാർ ഒരുക്കിയ മൂശയിലായിരുന്നു ഈ താരം ഉരുത്തിരിഞ്ഞത്.

ചെണ്ടയില്‍ വിസ്മയങ്ങള്‍ തീർത്ത മകന്‍ പ്രൊഫസർ ഡോക്ടർ മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി പൈതൃകം ഒട്ടുമേ ചോർന്നുപോകാതെ പിതാവിന്‍റെ പുരസ്കാരശേഖരത്തിലേയ്ക്ക് തനതായ ചേർത്തുവെയ്ക്കലുകളുമായി രാജ്യാന്തരങ്ങളിലും പ്രശോഭിക്കുന്നു. ശ്രീമതി സുഭദ്രാദേവി എന്ന പത്നിയും ശ്രീമതി ലതാ സനില്‍, ശ്രീമതി കവിതാ മാധവന്‍ നമ്പൂതിരി എന്നീ പുത്രിമാരും ചേരുന്നതാണ് ശ്രീ കൃഷ്ണന്‍ നമ്പൂതിരിയുടെ കുടുംബം.

Designed by GLOBAL INDEX