മാങ്കുളം കഥകളി

ഏകത്വത്തിലെ നാനാത്വം- പ്രൊഫസർ ഡോ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി

നാദ തന്മാത്രകളില്‍ തുടിയുണർത്തുന്ന ജീവതന്മാത്രാ ശാസ്ത്രകാരന്‍. പ്രശസ്തനായ പിതാവിന്‍റെ പ്രതിഭയായ പുത്രന്‍. കൃഷ്ണനായ് ആടിമറഞ്ഞ അച്ഛന്‍റെ കൃഷ്ണനാമധാരിയായ മകന്‍. ശിഷ്യ സഹസ്രങ്ങള്‍ക്കു ഗുരുവായ പ്രൊഫസർ മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി, കഥകളിവേഷപ്രഭയില്‍ മുങ്ങിനിവർന്ന ശ്രീ മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ പ്രിയപുത്രന്‍. ആലപ്പുഴ എസ്. ഡി കോളേജ് പ്രിന്‍സിപ്പലായി വിരമിച്ച അതുല്യനായ ഈ ചെണ്ടവിദ്വാന് ശിഷ്യത്വമേകിയത് ശ്രീ വാരണാസി മാധവന്‍ നമ്പൂതിരി, ശ്രീ കലാമണ്ഡലം കേശവന്‍ എന്നീ പ്രഗല്‍ഭരായിരുന്നു. 1951 ജനുവരി 20 നു ജനിച്ച്, പില്‍ക്കാലത്ത് കേരളാ യൂണവേഴ്സിറ്റിയിലെ ഡോ. പി. എ. കുറുപ്പിന്‍റെ വിദ്യാർത്ഥിയായി ബയോകെമിസ്ട്രിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഈ വിദ്യാവിചക്ഷണന്‍റെ പുരസ്കാരങ്ങള്‍ വിവരിക്കാന്‍ ഇടം പോരാ, പ്രവർത്തനമേഖലകള്‍ പറയാന്‍ വാക്കുകളും പോരാ.

കലയും ശാസ്ത്രവും ഗവേഷണവും അദ്ധ്യാപനവും ഒരുമിച്ചു കൊണ്ടുപോകുന്ന ബഹുമുഖ പ്രതിഭയായ കഥകളി ചെണ്ടവാദ്യ കലാകാരന്‍- പ്രൊഫസർ ഡോ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി

പുരസ്കാരങ്ങള്‍


 • കലാമണ്ഡലം ഹൈദരാലി പുരസ്കാരം (2019)
 • വാരണാസി പുരസ്കാരം (2016)
 • കാർത്തികശ്രീ പുരസ്കാരം (2015)
 • കേരള കലാമണ്ഡലം അവാർഡ് (2015)
 • വനദുർഗ്ഗാ പുരസ്കാരം (2014)
 • കലാമണ്ഡലം കൃഷ്ണന്‍നായർ ജന്മശതാബ്ദി പുരസ്കാരം (2014)
 • നാവായിക്കുളം കഥകളി ആസ്വാദകസംഘം ഫെല്ലോഷിപ്പ് (2011)
 • സംഗീത നാടക അക്കാദമി ടാഗോർ ജയന്തി ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാർഡ് (2010)
 • കേരളീയ കലാക്ഷേത്രം ആലപ്പുഴ നല്‍കിയ കേരളീയ കലാക്ഷേത്രം അവാർഡ് (2006)
 • എസ്. ബി കോളേജ് ചങ്ങനാശ്ശേരി നല്‍കിയ മികച്ച കോളേജ് അദ്ധ്യാപകനുള്ള സെന്‍റ് ബെർക്ക്മന്‍റ്സ് അവാർഡ് (2004)
 • ടെക്സസിലെ ഹൂസ്റ്റണില്‍ പ്രവർത്തിക്കുന്ന യു. എസ് ഇന്‍റർനാഷണല്‍ അതിറോസ്ക്ളീറോട്ടിക് സൊസൈറ്റി നല്‍കിയ വിസിറ്റിംഗ് സയന്‍റിസ്റ്റ്സ് ഫെല്ലോഷിപ്പ് അവാർഡ് (1997)
 • ചേർത്തല കഥകളി ക്ളബ്ബിന്‍റെ പള്ളിപ്പുറം അവാർഡ് (1994)
 • ബാംഗ്ളൂർ ഇന്‍ഡ്യന്‍ അക്കാദമി ഓഫ് സയന്‍സ് നല്‍കിയ ഇന്‍ഡ്യന്‍ അക്കാദമി ഓഫ് സയന്‍സ് ഫെല്ലോഷിപ്പ് (1988)
 • ആലപ്പുഴ കഥകളി ക്ളബ്ബിന്‍റെ കഥകളി അവാർഡ് (1984)
 • കൊല്ലം കഥകളി ക്ളബ്ബിന്‍റെ കൊട്ടാരക്കര തമ്പുരാന്‍ അവാർഡ് (1984)

സപര്യയുടെ ആറു പതിറ്റാണ്ടുകള്‍


 • പ്രിന്‍സിപ്പാള്‍ (2004- 2006) എസ്. ഡി കോളേജ്, ആലപ്പുഴ
 • വിസിറ്റിംഗ് സയന്‍റിസ്റ്റ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പതോളജി, ഫ്രീബർഗ് യൂണിവേഴ്സിറ്റി, ജർമ്മനി
 • ജന്തുശാസ്ത്ര പ്രഫസർ, വിദ്യാഭ്യാസ മന്ത്രാലയം, UNDP, സെന്‍ട്രല്‍ ആഫ്രിക്ക
 • ജന്തുശാസ്ത്ര, ഗവേഷണകേന്ദ്രം ബിരുദാനന്തര ബിരുദ വിഭാഗം മുന്‍ മേധാവി, എസ്. ഡി കോളേജ്, ആലപ്പുഴ
 • റിസേർച്ച് സൂപ്പർവൈസിംഗ് ഗൈഡ്, കേരള യൂണിവേഴ്സിറ്റി . കാനഡയിലെ ടറന്‍റോയില്‍ റിഥംസ് ഓഫ് ഇന്‍ഡ്യ ഫെസ്റ്റിവലില്‍ പങ്കെടുത്ത മികച്ച ഇന്‍ഡ്യന്‍ കലാകാരന്‍
 • ദൂരദർശന്‍ കേന്ദ്രം പരിപാടികളുടെ ഉപദേശക സമിതി അംഗം
 • ‍കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് ബോർഡ് മെംബർ, മെംബർ അക്കാദമിക് കൌണ്‍സില്‍, ഗവേണിംഗ് കൌണ്‍സില്‍ മെംബർ
 • ലളിതകലാ അക്കാദമി ഗവേണിംഗ് കൌണ്‍സില്‍ മെംബർ ‍
 • ‍കേരള കലാമണ്ഡലം സബ്ജക്ട് എക്സ്പർട്ട്
 • ‍ആനിമല്‍ വെല്‍ഫെയർ ബോർഡിന്‍റെ ആനിമല്‍ വെല്‍ഫെയർ എഡ്യുക്കേഷന്‍ ഓഫീസർ- റോയല്‍ സൊസൈറ്റി ഫോർ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി റ്റു ആനിമല്‍സ്, യുണൈറ്റഡ് കിങ്ഡം
 • പി. ജി സെമസ്റ്ററൈസേഷന്‍ വിദഗ്ദ്ധ സമിതി അംഗം, കേരളാ യൂണിവേഴ്സിറ്റി‍
 • ‍യു ജി സി അക്കാദമിക് സ്റ്റാഫ് കോളേജ് റിസോഴ്സ് പേഴ്സണ്‍
 • സംസ്ഥാന സ്കൂള്‍ കലോല്‍സവങ്ങളിലെ ജഡ്ജിംങ് പാനലില്‍ അംഗം‍
 • ‍വിസിറ്റിംഗ് ഫാക്കല്‍റ്റി, IIRBS, എം ജി യൂണിവേഴ്സിറ്റി, കേരളം

പ്രസിദ്ധീകരണങ്ങള്‍


 • ഹാർട്ട്- ബ്രിട്ടീഷ് മെഡിക്കല്‍ ജേർണല്‍ (സെപ്റ്റംബർ 1999)
 • കറന്‍റ് സയന്‍സ്- ഇന്‍ഡ്യന്‍ ജേർണല്‍ ഓഫ് എക്സ്പെരിമെന്‍റല്‍ ബയോളജി

സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍


 • ഇന്‍റർനാഷണല്‍ സൊസൈറ്റി ഫോർ അതിറോസ്ക്ളീറോസിസ് ആന്‍ഡ് സയന്‍സ് കൌണ്‍സില്‍ ജപ്പാനിലെ ക്യോട്ടോയില്‍ നടത്തിയ ഇന്‍റർനാഷണല്‍ സിമ്പോസിയം ഓണ്‍ അതിറോസ്ക്ളീറോസിസ് (1998)
 • ഇന്‍ഡ്യന്‍ സൊസൈറ്റി ഫോർ അതിറോസ്ക്ളീറോസിസ് റിസർച്ച് ന്യൂ ഡല്‍ഹിയില്‍ നടത്തിയ ഇന്‍റർനാഷണല്‍ സിമ്പോസിയം ഓണ്‍ അതിറോസ്ക്ളീറോസിസ് (1998), എസ്. വി മെഡിക്കല്‍ കോളേജ്, തിരുപ്പതി
 • മണിപ്പാല്‍ അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷന്‍ (MAHE) മണിപ്പാലില്‍ നടത്തിയ സയന്‍സ് കമ്മ്യൂണിക്കേഷന്‍ (2001)
 • ഇന്‍റർനാഷണല്‍ സൊസൈറ്റി ഫോർ ഹാർട്ട് റിസർച്ച് ആന്‍ഡ് ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജീസ് തിരുവനന്തപുരത്തു സംഘടിപ്പിച്ച അന്തർദേശീയ സമ്മേളനം (2002)

Designed by GLOBAL INDEX