മാങ്കുളം കഥകളി

കൃഷ്ണപാദത്തിലേയ്ക്ക് കൃഷ്ണനായി / ശ്രീ മാങ്കുളം വിഷ്ണു നമ്പൂതിരി

1910 ആഗസ്റ്റ് 15 അഥവാ കൊല്ലവർഷം 1085 കർക്കിടകത്തിലെ തൃക്കേട്ടനാളിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. അരങ്ങേറിയത് പ്രിയരുക്മിണിയുടെ കൃഷ്ണനായി. ദൂതുചൊല്ലി മറഞ്ഞതു വിശ്വരൂപവും കാട്ടി വീണ്ടും കൃഷ്ണനായി. തുടക്കം പുല്ലുകുളങ്ങര ക്ഷേത്രത്തില്‍ രുക്മിണീ സ്വയംവരത്തിലും വിടചൊല്ലിപ്പോയത് ശാർക്കര ക്ഷേത്രത്തിലെ ദുര്യോധന വധത്തിലുമായിരുന്നു.

ശാർക്കര ക്ഷേത്രം അന്നു സാക്ഷിയായത് എക്കാലവും സ്നേഹിക്കപ്പെട്ടൊരു കൂട്ടുചേരലിന്‍റെ അവസാന രംഗങ്ങള്‍ക്കുകൂടി ആയിരുന്നു. അവിടെ മാങ്കുളത്തിന്‍റെ കൃഷ്ണനൊപ്പം വേഷം പകർന്ന ബലരാമന്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍നായരായിരുന്നു, ഒന്നാമതാടിയ സുഭദ്രാഹരണത്തിലെ പ്രിയ സഹോദരങ്ങള്‍, അരങ്ങിനു ഹരമായ താരചക്രവർത്തികള്‍! ആടാനുള്ളൊരത്യാർത്തിയാല്‍ മൂന്നും നാലും അരങ്ങുകളിലെ എഴുപതിന്‍റെ ചെറുപ്പമായി, തലമുറകള്‍ക്കും ഊർജ്ജമായി ശ്രീ മാങ്കുളം!

അലട്ടുന്ന വേദന ജീവിതത്തിന്‍റെയും അന്ത്യരംഗമെന്നു തിരിച്ചറിയുമ്പൊഴും ആത്മവിശ്വാസത്തോടെ സുഭദ്രാഹരണവും കരുത്തോടെ ദുര്യോധന വധവുമാടി വിശ്വരൂപപ്രഭയിലാറാടി, ആദ്യന്തം കൃഷ്ണനായി, ഇനിയുമൊരായിരം കൃഷ്ണവേഷങ്ങളായി പുനർജ്ജനിക്കാന്‍ കാത്ത ആ പുണ്യജന്മം. അരങ്ങിലെ അവസാന നിമിഷങ്ങളിലും ഹൃദയതാളംപോലെ കൂടെയുണ്ടായിരുന്നു അച്ഛന്‍റെ വിശ്വരൂപത്തെ നാദതരംഗങ്ങളുടെ ആവേഗങ്ങളാക്കിയ മകന്‍ കൃഷ്ണന്‍ നമ്പൂതിരി. അമരനായ പിതാവും പിതാവിനഭിമാനമായ പുത്രനും!

പച്ച മായാത്ത വേഷപ്പകർച്ചകള്‍

പച്ച


കൃഷ്ണന്‍
നളന്‍
ബാഹുകന്‍
കർണ്ണന്‍
കചന്‍
രുക്മാംഗദന്‍
അർജ്ജുനന്‍
ധർമ്മപുത്രർ
ബ്രഹന്നള
ഹരിശ്ഛന്ദ്രന്‍
ഭീമന്
ഹനുമാന്‍

കത്തി


കീചകന്‍
രാവണന്‍

മിനുക്ക്


ബ്രാഹ്മണന്‍


തുടക്കത്തില്‍ ചെയ്ത സ്ത്രീ വേഷങ്ങള്‍


ദമയന്തി
ഉർവ്വശി
ലളിത
ദ്രൌപദി
മോഹിനി
സൈരന്ധ്രി
രംഭ

നേട്ടങ്ങള്‍


  • തിരുവിതാംകൂർ വലിയ കൊട്ടാരം കഥകളി നടന്‍
  • ദേശീയ പുരസ്കാരം
  • ജവഹർലാല്‍ നെഹ്റുവില്‍ നിന്ന് കീർത്തിമുദ്ര
  • മുന്‍ രാഷ്ട്രപതി ശ്രീ വി. വി. ഗിരിയില്‍ നിന്ന് പുരസ്കാരം
  • തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കലാരത്നം അവാർഡ്
  • സമസ്ത കേരള കഥകളി വിദ്യാലയത്തിന്‍റെ സ്ഥാപകന്‍
  • അമേരിക്ക, ജർമ്മനി, ഇസ്രയേല്‍ മുതലായ വിദേശരാജ്യങ്ങളിലെ കളിയരങ്ങുകള്‍

Designed by GLOBAL INDEX